നവംബർ 18 മുതൽ ഡിസംബർ അഞ്ചുവരെ ഇരിട്ടിയിൽ പുഷ്പ ഫല പ്രദർശനവും വിപണന മേളയും നടക്കും...





ഇരിട്ടി: കോവിഡ് മഹാമാരി മൂലം ജീവിതം വഴിമുട്ടിയ എക്‌സിബിഷൻ തൊഴിലാളികളേയും ചെറുകിട വ്യാപാരികളേയും വനിത സംരംഭകരേയും കാർഷിക നേഴ്സറികളേയും സഹായിക്കുന്നതിനായി യൂനിവെന്റിന്റെ നേതൃത്വത്തിൽ നവംബർ 18 മുതൽ ഡിസംബർ അഞ്ചുവരെ ഇരിട്ടിയിൽ പുഷ്പ ഫല പ്രദർശനവും വിപണന മേളയും നടക്കും. അന്തർ ദേശീയ പക്ഷി - മൃഗങ്ങളുടെ വിപുലമായ പ്രദർശനവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 60 തോളം വാണിജ്യ സ്റ്റാളുകളും കരകൗശല വസ്തുക്കളുടെ വിൽപ്പനയും പ്രദർശനവും ഉണ്ടായിരിക്കും. അമ്മ്യൂസ്‌മെന്റ് പാർക്കുകളും വിവിധ കലാപരിപാടികളും ഇതിനൊപ്പം സംഘടിപ്പിക്കും. ഭക്ഷ്യമേളയും ഫർണ്ണിച്ചർ , മോട്ടർ എക്‌പോ എന്നിവയ്‌ക്കൊപ്പം വിവിധ രാജ്യങ്ങളുടെ നാണയങ്ങളും കറൻസിയും പ്രദർശിപ്പിക്കും.
ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉതപ്പന്നങ്ങൾ ശരിയായ രീതിയിൽ വിറ്റഴിക്കുന്നതിനുള്ള സൗകര്യം പ്രദർശന നഗരിയിൽ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 കർഷകർക്കാണ് നിബന്ധനകൾക്ക് വിധേയമായി ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും സൗകര്യം ഉണ്ടാവുക. അതാതു ദിവസത്തെ ഉത്പ്പന്നങ്ങൾ മാത്രമെ പ്രദർശിപ്പിക്കാൻ പറ്റു. ജൈവ കർഷകരാണെന്ന ബന്ധപ്പെട്ടവരുടെ സർട്ടിഫിക്കറ്റുകളും നിർബന്ധമായിരിക്കുമെന്ന് യൂനിവെന്റ് ഭാരവാഹികളായ അമർ പ്രസാദ്, എൻ. ബഷീർ തില്ലങ്കേരി എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. താല്പര്യമുള്ള കർഷകർക്ക് ബന്ധപ്പെടാം . ഫോൺ- 9400957222

Post a Comment

أحدث أقدم

Join Whatsapp

Advertisement