പയ്യാവൂർ ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി
പയ്യാവൂർ: ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി പുരസ്കാരം ലഭിച്ചു .ഹരിത കേരള മിഷൻ്റെയും,ശുചിത്വ മിഷൻ്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് മികച്ച രീതിയിൽ ജൈവ - അജൈവ - ഖരമാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്ന പഞ്ചായത്തുകൾക്കാണ് ശുചിത്വ പദവി നൽകുന്നത്.പയ്യാവൂർ പഞ്ചായത്ത് നടപ്പിലാക്കിയ പ്ലാസ്റ്റിക്ക് ശേഖരണവും, ജലസ്രോതസുകളുടെയും പുഴകളുടെയും ശുചീകരണവും, ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളുമൊക്കെയാണ് ശുചിത്വ പദവിക്ക് അർഹരാക്കിയത്.സംസ്ഥാന തലത്തിൽ ഓൺലൈനായി ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതിന് ശേഷം, പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്തംഗം പി കെ സരസ്വതി ശുചിത്വ പുരസ്കാരം പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പിലിനും സെക്രട്ടറി കെ.കെ.രാജേഷിനും കൈമാറി.വൈസ് പ്രസിഡണ്ട് ടി.പി. അഷ്റഫ്,പഞ്ചായത്തംഗം ബിനോയി ആലുംങ്കത്തടം,അസിസ്റ്റന്റ് സെക്രട്ടറി ഇ.വി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
Report: Thomas A T Ayyamkanal

إرسال تعليق