ജി​ല്ല​യി​ല്‍ ശു​ചി​ത്വ​പ​ദ​വി നേ​ടി​യ 47 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളു​ടെ​യും ഔ​ദ്യോ​ഗി​ക ശു​ചി​ത്വ​പ​ദ​വി പ്ര​ഖ്യാ​പ​ന​വും അ​വാ​ര്‍​ഡ് ദാ​ന​വും ഇ​ന്ന് ന​ട​ക്കും




ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ശു​ചി​ത്വ​പ​ദ​വി നേ​ടി​യ 47 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളു​ടെ​യും ഔ​ദ്യോ​ഗി​ക ശു​ചി​ത്വ​പ​ദ​വി പ്ര​ഖ്യാ​പ​ന​വും അ​വാ​ര്‍​ഡ് ദാ​ന​വും ഇ​ന്ന് ന​ട​ക്കും. സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്ക് സാ​ക്ഷ്യ​പ​ത്ര​വും മെ​മെ​ന്‍റോ​ക​ളും കൈ​മാ​റും. ശു​ചി​ത്വ​പ​ദ​വി റി​പ്പോ​ര്‍​ട്ട് ശു​ചി​ത്വ​മി​ഷ​ന്‍ പ്ര​തി​നി​ധി​ക്ക് കൈ​മാ​റും.
നി​ശ്ചി​ത സ​മ​യ​ത്തി​നു​ള​ളി​ല്‍ ശു​ചി​ത്വ പ്ര​ഖ്യാ​പ​നം ന​ട​ത്തി ജി​ല്ലാ​ത​ല ടീ​മി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് ജി​ല്ല​യി​ലെ 47 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ള്‍​ക്കും ശു​ചി​ത്വ​പ​ദ​വി ന​ല്‍​കു​ന്ന​ത്.
മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ന്‍, ആ​ന്തൂ​രി​ല്‍ കെ.​കെ. രാ​ഗേ​ഷ് എം​പി, പ​യ്യ​ന്നൂ​രി​ല്‍ സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.



Post a Comment

أحدث أقدم

Join Whatsapp

Advertisement