പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തയ്യാറാക്കിയ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായതിനാൽ, പയ്യാവൂർ ടൗണിലും 11 ,12 വാർഡുകളിലും ഏർപ്പെടുത്തിയ കണ്ടൈൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ബഹു: കണ്ണൂർ ജില്ലാ കലക്ടറോട് അപേക്ഷിച്ചിട്ടുണ്ട്. ആയതിനാൽ നാളെ (ബുധൻ) മുതൽ പയ്യാവൂർ ടൗണിലെ മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പയ്യാവൂർ ടൗണിൻ്റെ പരിസര പ്രദേശങ്ങളിൽ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ടൗണിലിറങ്ങുന്നവരും വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

إرسال تعليق