വാർഡ് 19 പെരുമ്പള്ളിയിൽ സമ്പർക്കത്തിലൂടെ കോവിഡ് -19 സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 19/9/2020 ന് ചേർന്ന വാർഡ് തല ജാഗ്രത സമിതി തീരുമാനങ്ങൾ.
1,രോഗിയുടെ വീട് സ്ഥിതിചെയ്യുന്ന 200 M ചുറ്റളവിൽ (ഗാന്ധിനഗർ കോളനി) പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചു. അതിന്റ ഭാഗമായി നുച്ചിയാട് മണിക്കടവ് റോഡിൽ വെങ്ങലോട് വെയ്റ്റിംഗ് ഷെഡ് മുതൽ നെല്ലുവേലിൽ രാരിച്ചന്റെ വീടിനടുത്തുള്ള ജംഗ്ഷൻ വരെയും ഗാന്ധിനഗർ ആനറ റോഡിൽ സാംസ്‌കാരിക നിലയത്തിന് സമീപം വരെയും റോഡുകൾ അടച്ചിടുവാൻ തീരുമാനിച്ചു.
2, രോഗിയുമായി പ്രൈമറി കോൺടാക്ട് ഉള്ളവർ നിർബന്ധമായും റൂം ക്വാറന്റീനിൽ ഇരിക്കേണ്ടതും സെക്കന്ററി കോൺടാക്ട് ഉള്ളവർ ഹോം ക്വാറന്റീനിലും ഇരിക്കേണ്ടതാണ്.
3, രോഗിയുമായി നേരിട്ട് സമ്പർക്കമുള്ളവർ പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും ജാഗ്രത സമിതിയുടെയും നിരീക്ഷണത്തിൽ ആയിരിക്കും.
4, അലവിക്കുന്നിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും അടച്ചിടും.
5, അവശ്യ സാധനങ്ങൾക്കും മരുന്നുകൾക്കും വോളന്റിയർമാരുടെ സേവനം ഉപയോഗിക്കുക. സാധനം വാങ്ങേണ്ടവർ രാവിലെ 10 മണിക്ക് മുൻപായി വോളന്റീർമാരെ വിളിച്ച് അറിയിക്കേണ്ടതാണ്.
6, ഹോസ്പ്പിറ്റൽ ആവശ്യങ്ങൾക്കായി പോകേണ്ടവർ ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും അനുവാദം വാങ്ങേണ്ടതാണ്.
7, നിർദ്ദേശങ്ങൾ പാലിക്കാത്തവരും, ആരോഗ്യ പ്രവർത്തകരോടും ജാഗ്രത സമിതി അംഗങ്ങളോടും അപമാര്യാധയായി പെരുമാറുന്നവരും കർശന നിയമ നടപടികൾ നേരിടേണ്ടിവരും.
*അവശ്യ സാധനങ്ങൾക്കും മരുന്നുകൾക്കും ബന്ധപ്പെടേണ്ട വോളന്റീർമാർ*
റോയ് ആശാരിപ്പറമ്പിൽ -9947741331
സജി വടക്കേടത്ത് -9447684165
ടിനു കല്ലിങ്കൽ -9526181695
വാർഡ് മെമ്പർ ലിസി നെല്ലുവേലിൽ -9947811908
വാർഡ് ചുമതലയുള്ള പോലീസ് -ബിനീഷ് -8078544387
വാർഡ് JPHN -മനോജ് -9446668152
ആശ വർക്കർ -മിനി -9656369161
മേൽപ്പറഞ്ഞ തീരുമാങ്ങൾ നിർബന്ധമായും പാലിച്ച് എല്ലാവരും സഹകരിക്കണം എന്ന് അറിയിക്കുന്നു
എന്ന്
വാർഡ് മെമ്പർ

إرسال تعليق