കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി തിരഞ്ഞെടുത്ത ഉളിക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സൗകര്യ കുറവ് മൂലം ഫ്ളവർറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് മാറ്റി .


ഉളിക്കൽ പഞ്ചായത്തിലെ വയത്തൂരുള്ള ഉളിക്കൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി ബഹു ജില്ലാ കളക്ടർ കണ്ണൂരിന്റെ ഉത്തരവ് പ്രകാരം ഏറ്റെടുത്തിരുന്നു വെങ്കിലും സൗകര്യക്കുറവ് കാരണം പ്രസ്തുത CFLTC  , കൂടുതൽ സൗകര്യപ്രദമായ Floweret English Medium School, അട്ടാറഞ്ഞി ഉളിക്കൽ ലേക്ക് കളക്ടറുടെ ഉത്തരവ് പ്രകാരം മാറ്റിയ കാര്യം എല്ലാവരെയും അറിയിക്കുന്നു. കോവിഡ് അതി വ്യാപനമുണ്ടാവുമ്പോൾ നിലവിലുള്ള കോവിഡ് ആശുപത്രികളിൽ നിറഞ്ഞു കവിഞ്ഞതിനാൽ പഞ്ചായത്തിൽ ഭാവിയിൽ  പോസിറ്റീവ് ആകാൻ സാധ്യതയുള്ള കോവിഡ് രോഗികളെ മാറ്റിപ്പാർപ്പിക്കാനാണ് ഈ സ്ഥാപനം ഏറ്റെടുത്തിട്ടുള്ളത്. 100 ലധികം പേർക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങൾ ഈ സ്ഥാപനത്തിൽ ഒരുക്കേണ്ടതുണ്ട്. ആയതിനാവശ്യമായ ഹോസ്പിറ്റൽ ആവശ്യത്തിനുതകുന്ന കട്ടിൽ, റെക്സിൻ കവെറുള്ള പുനരുപയോഗിക്കാവുന്ന കിടക്കകൾ,  തലയണകൾ ബെഡ് ഷീറ്റ്,  തലയണയുറകൾ, പുതപ്പ്, തോർത്ത്‌, ബക്കറ്റ്, മഗ്,ക്ലീനിങ് സാധനങ്ങൾ, ചൂൽ, സോപ്പ്,സാനിറ്ററി സാധനങ്ങൾ,  മാസ്കുകൾ, ഭക്ഷണം, കുടി വെള്ളം കൊടുക്കേണ്ട പാത്രങ്ങൾ, ഡോക്ടർ മാർക്കും നേഴ്സ് മാർക്കും, ഫർമസിക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ 100 ലധികം വരുന്ന രോഗികൾക്ക് വേണ്ടത് ഒരുക്കേണ്ടതുണ്ട്. Sadhanangal സൗജന്യമായി തരാൻ ആഗ്രഹിക്കുന്നവർക്കും പണം സംഭാവന ആയി തരാൻ ആഗ്രഹിക്കുന്ന    വ്യക്തികൾ ക്കും  സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും  താഴെ കാണിച്ച ഫോൺ നമ്പറിൽ  പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണ്. പ്രസിഡന്റ്‌ 9496049071, സെക്രട്ടറി 9496049072,  അസിസ്റ്റന്റ് സെക്രട്ടറി 9447950350.

Post a Comment

أحدث أقدم

Join Whatsapp

Advertisement