ഉളിക്കൽ പഞ്ചായത്ത് തല കോവിഡ് 19- സുരക്ഷ സമിതി യോഗ പുതിയ തീരുമാനങ്ങൾ






ഉളിക്കൽ ഗ്രാമ പഞ്ചായത്ത്


1 വ്യാപാരസ്ഥാപനങ്ങൾ പകൽ 7 മണി മുതൽ 5 മണിവരെ കമീകരിക്കാൻ തീരുമാനിച്ചു.

2 ഹോട്ടലുകളിൽ സാമൂഹിക അകലം ,മാസ്ക് ധാരണം, സാനിറ്ററിന്റെ ഉപയോഗം എന്നിവ കർക്കശമാക്കുന്നതോടൊപ്പം  സന്ദർശകരുടെ പേര്, മൊബൈൽ നമ്പർ, സന്ദർശന സമയം ഇവ ചേർത്ത് രജിസ്റ്റർ സൂക്ഷിക്കണമെന്ന് തീരുമാനിച്ചു.ഹോട്ടലുകളിൽ 3 മണി വരെ ഇരുന്നു കഴിക്കുവാനും ശേഷം 7 മണി വരെ പാർസൽ കച്ചവടം അനുവദിക്കാനും തീരുമാനിച്ചു

3 R.R T പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും 21.07.2020 ലെ 1396/2020DM ഉത്തരവ് പ്രകാരമുള്ള സ്ക്വാഡ് പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

4 വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളും വഴിയോര കച്ചവടങ്ങളും പൂർണ്ണമായും നിരോധിക്കുന്നതിന് തീരുമാനിച്ചു.

5 ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ പാലിക്കാൻ തീരുമാനിച്ചു.

6 മത്സ്യമാർക്കറ്റ് ജൂലൈ 31 വരെ നിർത്തിവെയ്ക്കാൻ തിരുമാനിച്ചു

7 സന്ദർശകർ അടുത്തിടപഴകുന്ന ടെക്സ്റ്റയിൽസ് ,ഹോട്ടലു കൾ,ഹോം അപ്ലയൻസ്, ,പാഡ് വെയർ കുടകൾ ചെരുപ്പ് കടകൾ എന്നിവിടങ്ങളിൽ രജിസ്റ്റർ നിർബന്ധമാക്കാനും മറ്റ് rകടകളിൽ കോവിഡ് 19 പാട്ടോകോൾ നിഷ്കർഷിക്കാനും തീരുമാനിച്ചു



8 ഫുട്ട് പാത്തുകളിലും പൊതു ഉപയോഗത്തിനുള്ള സ്ഥലങ്ങളിലും വ്യാപാരികൾ സാധന സാമഗ്രികൾ നിരത്തി വെയ്ക്കുന്നത് നിയന്ത്രിക്കാൻ തീരുമാനിച്ചു.

9 കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് യാത്രക്കാരെ കയറ്റുന്ന ബസുകളെ കർകശമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും തീരുമാനിച്ചു.

10 പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ട്രക്ക് ഡ്രൈവർ മാർ അന്യസംസ്ഥാനങ്ങളിലോ നമ്മുടെ സംസ്ഥാനത്തിനകത്തുള്ള കണ്ടെയിൻമെന്റ് സോണുകളിലോ പോയിവരുമ്പോൾ തിരികെ പോകുന്നത് വരെ കർശന ക്യാറന്റയിൻ എർപ്പെടുത്താൻ തീരുമാനിച്ചു.

11 വിവാഹ മരാണാനന്തര ചടങ്ങുകളിൽ പങ്കാളിത്തം കർശനമായി നിയന്ത്രിക്കാനും കോവിഡ് പ്രോട്ടോക്കോൾ നിഷ്കർഷിക്കാനും തീരുമാനിച്ചു.

12, ഒട്ടോ, ടാക്സി വാഹനങ്ങളിൽ 
ഡ്രൈവർ, പാസഞ്ചർ പാർട്ടീഷൻ കർശനമാക്കാൻ തീരുമാനിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement