സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ.പരിഗണനയിൽ;മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആലോചന. 
എല്ലാ വശങ്ങളും കണക്കിലെടുത്തുമാത്രം അന്തിമതീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
സംസ്ഥാനത്ത് 1038 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്നവർ– 87 , മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ– 109. കോവിഡ് മൂലം ഇന്ന് ഒരാൾ മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ(87)നാണ് മരിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement