ഉളിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു


ഉളിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതുവരെ 18 പേർക്കാണ് പനി സ്ഥിരീകരിച്ചത്. പലരും വിവിധ ആസ്പത്രികളിൽ ദിവസങ്ങളായി ചികിത്സയിലാണ്. പുറവയൽ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. വാർഡുതല സമിതികളും സജീവമാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വയത്തൂർ, അറബി, നുച്യാട്, ഉളിക്കൽ, വട്ട്യംതോട്, മാട്ടറ, മണിക്കടവ്, നെല്ലിക്കാംപൊയിൽ പ്രദേശങ്ങളിൽ പരിശോധന നടത്തി. കൊതുകുവളരാൻ ഇടയാക്കുന്ന സാഹചര്യം കണ്ടെത്തിയ അഞ്ച് തോട്ടം ഉടമകൾക്ക് നോട്ടീസ് നൽകി. മനോജ് ഡൊമിനിക്, പ്രദീപ് കുമാർ, സെബിൻ തോമസ്, കെ.ജി.ജോയ്ന, വി.എ.അജിഷ, എ.ലളിത എന്നിവർ നേതൃത്വം നൽകി.

കൊതുകുനിർമാർജനത്തിന് ഉറവിടമാലിന്യ നിർമാർജനത്തിനും വെള്ളം കെട്ടിക്കിക്കുന്നത് ഒഴിവാക്കുന്നതിനും നാട്ടുകാരുടെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് വി.ജെയിംസ് ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement