ഉളിക്കല്‍ പഞ്ചായത്തില്‍ നല്‍കാനുള്ള മൂന്നാം ഘട്ട കിറ്റുകൾ KCYM ഉളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കി..


ഉളിക്കല്‍ പഞ്ചായത്തില്‍ നല്‍കാനുള്ള മൂന്നാം ഘട്ട  കിറ്റുകൾ KCYM ഉളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കി..

നീല കാർഡുകൾക്ക് ഉള്ള കിറ്റുകളാണ് ഉളിക്കല്‍ ബധേല്‍ ഓഡിറ്റോറിയത്തില്‍ നിന്നും റേഷന്‍കടകളിലേക്ക് എത്തിച്ചിരിക്കുന്നത്. . 3500ല്‍പരം കിറ്റുകളാണ് ഉളിക്കല്‍ പഞ്ചായത്തില്‍ നീല റേഷന്‍കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറായിരിക്കുന്നത്. ഉളിക്കല്‍ പഞ്ചായത്തിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകള്‍ മുഴുവന്‍ പാക്ക് ചെയ്യുന്നത് ഉളിക്കല്‍ ഉണ്ണിമിശിഹാപള്ളിക്കു സമീപത്തം ബെഥേല്‍ ഓഡിറ്റോറിയത്തിലാണ്. സപ്ലൈകോ ജോലിക്കാരും, സന്നദ്ധ പ്രവർത്തകരും, കെ സി വൈ എം അംഗങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചാണ് കിറ്റുകള്‍ ഒരുക്കുന്നത്. പഞ്ചയാര, കടല, വെളിച്ചെണ്ണ, റവ, ചെറുപയര്‍, ഉപ്പ്, മുളക്‌പൊടി, മഞ്ഞള്‍പൊടി, ഓയില്‍, ഉഴുന്ന്, ആട്ട, തേയില, ഉലുവ, കടുക്, സോപ്പുകള്‍, മല്ലിപ്പൊടി തുടങ്ങി ആയിരം രൂപ വിലമതിക്കുന്ന ഭക്ഷ്യോത്പന്നങ്ങളാണ് റേഷന്‍കടകള്‍ വഴി വിതരണം നടത്തുന്നത്. ഉളിക്കല്‍ സപ്ലൈകോയില്‍ നിന്നും മേഖലയിലെ റേഷന്‍ കടകളിലൂടെ കിറ്റുകള്‍ വിതരണം നടത്തുന്ന പ്രവര്‍ത്തി തുടരുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആളുകള്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം ഒഴിവാക്കിയാണ് സാധനങ്ങള്‍ റേഷന്‍കടകളിലേക്ക് എത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും തുടര്‍ന്ന് പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും കിറ്റുകള്‍ നല്‍കിയിരുന്നു.  അടുത്ത ദിവസം മുതല്‍ നീലക്കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് കൈമാറുക. മെയ് 8 മുതല്‍ 14 വരെയാണ് നീലക്കാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ റേഷന്‍ കടകളില്‍ നിന്നും നല്‍കുന്നത്. തുടര്‍ന്ന് വെള്ളക്കാര്‍ഡു ഉടമകള്‍ക്കും കിറ്റ് ലഭ്യമാക്കും. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കാര്‍ഡിലഗംങ്ങളില്‍ ആരെങ്കിലും റേഷന്‍ കടയിലെത്തി മെഷീനില്‍ വിരല്‍ പതിപ്പിച്ചാല്‍ മാത്രമേ കിറ്റുകള്‍ ലഭ്യമാവുകയുള്ളൂ. ഇത് ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കണക്കു കൂട്ടല്‍. വാഹനങ്ങളില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ നടന്നു റേഷന്‍ കടയിലെത്തി ഭാരമേറിയ കിറ്റുകള്‍ കൊണ്ടുപോകണമെന്നതിനാല്‍ കടയില്‍ ആളുകള്‍ കൂട്ടം കൂടുമെന്നും ഇത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്. എല്ലാ നീലക്കാര്‍ഡ് ഉടമകള്‍ക്കുമുള്ള കിറ്റുകള്‍ റേഷന്‍കടകളില്‍ എത്തിച്ചതിനാല്‍ 8 മുതല്‍ വിതരണവും ആരംഭിക്കും. 

KCYM സംസ്ഥാന സിൻഡിക്കേറ്റ് അംഗം എബിൻ കുര്യാക്കോസ് കുമ്പുക്കല്‍, മേഖല പ്രസിഡന്റ് അഖില്‍ ചാലില്‍ പുത്തന്‍ പുരയില്‍,KCYM ഉളിക്കൽ ഇടവക പ്രസിഡന്റ് അബിൻ വടക്കേക്കര, ജനറൽ സെക്രട്ടറി ആൽബിൻ തോമസ്, ട്രെഷറർ ജോബൽ ജോസഫ് മേഖല ഭാരവാഹികളായ  ബിബിന്‍ കരിബനക്കല്‍, മെൽബിൻ വട്ടത്തറ, ക്രിസ്റ്റോ ഓലിക്കൽ, ജിസ് മോൻ,അമല്‍ കെ. എസ്, ഷിജോ മോൻ, ഉളിക്കൽ ഇടവക അംഗങ്ങളായ ജെഫിന്‍ വള്ളോകോട്ട്‌, ജിബിന്‍ കാനാട്ട്‌, ജോയ്‌സ് പൈംപള്ളികുന്നേൽ, അക്ഷയ് ചാലിൽ , ആൽവിൻ തറപ്പേൽ, അതുൽ കണ്ടത്തികുടിയിൽ, അമൽ കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് കിറ്റുകൾ തയ്യാറാക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നൽകുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement