തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം നിലച്ചുപോയ പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21-നും 29-നും ഇടക്ക് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13-ന് ആരംഭിക്കും.പരീക്ഷകൾ പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കായി ജൂൺ 1 മുതൽ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. കൂടാതെ വെബ് വഴിയും മൊബൈൽവഴിയും ഈ ക്ലാസുകൾ ലഭ്യമാക്കും. എന്നാൽ ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത വിദ്യാർഥികൾക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിക്ടേഴ്സ് ചാനൽ തങ്ങളുടെ ശ്യംഖലയിൽ ഉണ്ടെന്ന്് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർമാരും ഡിടിഎച്ച് സേവനദാതാക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി, അപ്പർപ്രൈമറി തലങ്ങളിലെ 81, 609 അധ്യാപകർക്ക് അധ്യാപക പരിശീലനം ഓൺലൈനായി ലോക്ക്ഡൗണിന് മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഇത് പൂർത്തിയാക്കും. ഇത് കൂടാതെ പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനലിലൂടെ നടത്തും. സമഗ്ര പോർട്ടലിൽ അധ്യാപകപരുടെ ലോഗിൻ വഴി ഇതിനാവിശ്യമായ ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാകും. പ്രൈമറി, അപ്പർപ്രൈമറി വിഭാഗത്തിലെ അധ്യാപകർക്ക് മെയ് 14 ന് പരിശീലനം ആരംഭിക്കും. ഹൈടെക്പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ഉപകരണങ്ങളുടെ പരിപാലനം അധ്യാപകർ ഉറപ്പാക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് അന്തർ ജില്ലാ യാത്രകൾക്ക് പാസ് ലഭിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകൾ മെയ് 21-നും 29-നും ഇടക്ക്- മുഖ്യമന്ത്രി പ്രവാസികളുടെ മടക്കം: ഗർഭിണികളെയും ചെറിയ കുട്ടികളെയും ക്വാറന്റൈനിൽനിന്ന് ഒഴിവാക്കും കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറക്കും, മദ്യനിരോധനമില്ല- മുഖ്യമന്ത്രി ഉത്തരേന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കും;മുഖ്യമന്ത്രിമാർക്ക് കത്തയച്ചു- പിണറായി ആശ്വസിക്കാം;
إرسال تعليق