ജോയ് തോമസ് ഇരിട്ടിയ്ക്ക് ഇർഫാൻഖാൻ ഫിലിം അവാർഡ്

ഇരിട്ടി : ഇർഫാൻഖാൻ ഫിലിം ഫെസ്ട് SHOW REEL 2020 അവാർഡിലെ ഏറ്റവും നല്ല രണ്ടാമത്തെ സംവിധായകനായി ജോയ് തോമസ് ഇരിട്ടിയെ തിരഞ്ഞെടുത്തു. നാലു എപ്പിസോഡുകൾ പിന്നിട്ട കാരൃത്തിൽ ചില കളികൾ എന്ന സ്കിറ്റ് പരമ്പരയ്ക്കാണ് അവാർഡു ലഭിച്ചത്.

ലോക് ഡൗൺ കാലത്തു സർക്കാർ നിർദ്ധേശം പാലിച്ചു പരസ്പരം കാണാതെ ചാപ്ലിൻസ് ഇന്തൃയിലെ കലാകാരൻമാർ പത്തുപേർ മൊബൈലിൽ ഓരോ കഥാപാത്രങ്ങളുടെയും വീട്ടിൽ നിന്നും ഷുട്ടുചെയ്തു നൗഫൽ റഹ്മാൻ വളരെ ഭംഗിയായി എഡിറ്റിംഗു ചെയ്ത ഈ ഹ്രസ്വചിത്രത്തിനു സംവിധായകന്റ ഭാഗത്തുനിന്നും നല്ലൊരു എഫർട്ടു എടുക്കേണ്ടതായി വന്നിട്ടുണ്ട്.

 എല്ലാ കഥാപാത്രങ്ങൾകകും അപ്പപ്പോൾ നിർദ്ധേശം കൊടുത്തു കൊണ്ടു നല്ലൊരു ടീം വർക്കായി ചെയ്ത ഇതിന്റെ രചനയും അദ്ധേഹം തന്നെയാണു നിർവ്വഹിച്ചതു ഒരു പക്ഷേ ഹ്രസ്വചിത്രത്തിന്റെ ചരിത്രത്തിലെ ആദൃസംഭവമായ ഈ വർക്കിനെ പിന്നീടു അനുകരിക്കാൻപലരും  ശ്രമിച്ചിട്ടുണ്ട് . ഈ ഹ്രസ്വചിത്ര പരംബര മൊത്തം നാലു ഭാഗങ്ങളാണുണ്ടായിരുന്നതു ഈ ചിത്രം ഇതിനോടകം വൈറലാവുകയും കേരളത്തിലെ ഒട്ടു മിക്ക ചാനലുകളിലും ചർച്ചാവിഷയമാവുകയും പ്രദർശിപ്പിക്കുകയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ലോക് ഡൗൺകാലത്തെ സർക്കാർ സംവിധാനങ്ങളെയും ആരോഗൃമേഘലയെയും,പോലീസ് നിയമങ്ങൾ പാലിക്കുന്നതിനു നാം ഒരുരോരുത്തരും  ബാദ്ധൃസ്ഥരാണെന്നും ഈ ലോക് ഡൗൺകാലത്തു നടക്കുന്ന സമൂഹത്തിലെ പല സംഭവങ്ങളും നർമ്മത്തിന്റെ ഭാഷയിൽ നല്ലൊരു മെസേജായി പൊതുജനങ്ങളിലേക്കു എത്തിക്കുന്നതിനു ഇതിന്റെ സംവിധായകനും ,അഭിനേതാക്കൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും സാധിച്ചിട്ടുണ്ട്. ഈ  സ്കിറ്റു പരംബരയുടെ അടുത്ത എപ്പിസോഡിന്റെ പണിപ്പുരയിലാണു നടനും ,രചയിതാവും,ഗായകനും ,ചിത്രകാരനും,മിമിക്രി ആർടിസ്ടുമൊക്കെയായ ജോയ് തോമസ് ഇരിട്ടി.

Post a Comment

أحدث أقدم

Join Whatsapp

Advertisement