ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം ആരംഭിക്കുന്നു.

കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌  ഗേറ്റ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം ആരംഭിക്കുന്നു. കെ.പി.സി.സി വർക്കിംങ്ങ് പ്രസിഡൻ്റും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ മുൻകൈയ്യെടുത്താണ് തെർമൽ സ്ക്രീനിങ് സ്മാർട്ട്‌  ഗേറ്റ് സംവിധാനം എയർപോർട്ടിൽ സ്ഥാപിക്കുന്നത്.

ഒരു സമയം തന്നെ പത്തിൽ കൂടുതൽ ആളുകളെ പത്തു  മീറ്റർ ദൂരത്തു നിന്ന് പോലും ശരീര ഊഷ്മാവ് തിരിച്ചറിയാൻ സാധിക്കുന്ന ഈ ഹൈടെക്  ഉപകരണം ലക്ഷങ്ങൾ വിലമതിക്കുന്നതാണ്. യാത്രക്കാർ താപനില  പരിശോധന നടത്താൻ വേണ്ടി ക്യു നിൽക്കുന്നത് ഇത്തരം ആധുനിക ഉപകരണം ഉള്ളത് മൂലം ഒഴിവാക്കുവാനും കൂടുതൽ വേഗത്തിൽ യാത്രക്കാരുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുവാനും സഹായിക്കും.
എയർപോർട്ടുകളിൽ
ചില യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുൻപ്  മരുന്നുകൾ ഉപയോഗിച്ച് ശരീര താപനിലയിൽ വ്യതിയാനം വരുത്തി  പോകുന്നത് പലപ്പോഴും ആരോഗ്യ പ്രവർത്തകർക്ക് ഒരു തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനും ഏറെ ഫലപ്രദമാണ് ഈ ഉപകരണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement