ആലക്കോട്: ലോക് ഡൗൺ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകേണ്ട കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തൊഴിൽ നഷ്ടപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി. ജന.സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആരോപിച്ചു.
തൊഴിലാളികൾക്കും കർഷകർക്കും അവരുടെ അക്കൗണ്ടുകളിലൂടെ പതിനായിരം രൂപ ഉടൻ നൽകണം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐ എൻ ടിയുസി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആലക്കോട് ടൗൺ പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ജിൻസ് മാത്യു, കെ.കെ ജയരാജൻ, ജോൺസൺ ചിറവയൽ,പി.പി.ശശി,അജിത് മാത്യു, എം.ആർ. ,വിജയൻ, പി.യു.സുഹൈൽ, രേഖ രഞ്ജിത്ത്,ഷാജി മാട്ടറ എന്നിവർ പ്രസംഗിച്ചു
إرسال تعليق