**
ഉളിക്കൽ: ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയുടെ ഒരു ദിവസത്തെ പ്രവർത്തന ചെലവിനുള്ള തുക കെ പി എസ് ടി എ ഇരിക്കൂർ ഉപജില്ലാ കമ്മിറ്റിക്കു വേണ്ടി കൗൺസിലർ സണ്ണി ജോൺ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർളി അലക്സാണ്ടറിന് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി പൂപ്പള്ളിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി ഹാജി, വിനോയ് തോമസ്, തോമസ് വി എം, മാത്യു എൻ വി എന്നിവർ സംബന്ധിച്ചു. ഇരിക്കൂർ ഉപജില്ലയുടെ പരിധിയിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലേയും കമ്മ്യുണിറ്റി കിച്ചണുകളുടെ ഒരു ദിവസത്തെ ചെലവിനുള്ള തുക കെ പി എസ് ടി എ ഉപജില്ലാ കമ്മിറ്റി നൽകുമെന്ന് ഭാരവാഹികളായ അരവിന്ദ് സജി, വി സി പ്രാന്തൻ, എം സി ശ്രീജിത്ത് എന്നിവർ അറിയിച്ചു.

إرسال تعليق