കെ. സി ജോസഫ് എംഎൽഎക്ക് സ്വന്തം മണ്ഡലത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ഡിജിപി



കെസി ജോസഫ് എംഎൽഎയ്ക്ക് യാത്ര
അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം
കോട്ടയത്ത് നിന്നും തന്റെ നിയോജക
മണ്ഡലമായ ഇരിക്കൂറിലേക്ക് സ്വന്തം
വാഹനത്തിൽ വരാനായി കെസി ജോസഫ്
ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ തീവബാധിത മേഖലയായതിനാൽ
യാത്ര അനുവദിക്കാനാവില്ലെന്ന് അപേക്ഷ
തള്ളിക്കൊണ്ട് ഡിജിപി വ്യക്തമാക്കി.
ഹോട്ട്സ്പോട്ടുകളിലേക്ക് യാത്ര അനുമതി
നൽകരുതെന്നാണ് കേന്ദ്ര, സംസ്ഥാന
സർക്കാരുകളുടെ നിർദേശമെന്നും ഡിജിപി
പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ
മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്
കെസി ജോസഫ്. നിയമസഭയിലെ
കോൺഗ്രസ് നിയമസഭാക്ഷി ഉപനേതാവ്
കൂടിയാണ് കെസി ജോസഫ്. നിയോജക
മണ്ഡല സന്ദർശനത്തിന് ഡി ജി പി അനുമതി
നിഷേധിച്ചതിനെതിരെ നിയമസഭാ
സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്

Post a Comment

أحدث أقدم

Join Whatsapp

Advertisement