ഭീമനടി:വിവിധ ഇടങ്ങളിൽനിന്നായി ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായിയെങ്കിലും ഇതുവരെയും നീക്കം ചെയ്യാത്ത പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി രംഗത്ത്.
വരാനിരിക്കുന്ന വർഷക്കാലത്ത് വൻ ആരോഗ്യ പ്രശ്‍നങ്ങൾ ജനങ്ങൾ അനുഭവിക്കേണ്ടി വരുമെന്നതിനാൽ എത്രയും പെട്ടെന്ന് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് തമ്പാൻ, യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജോബിൻ ബാബു, യൂത്ത് കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് ഷരീഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷോബി തോമസ് എന്നിവർ നിവേദനം നല്കി.

إرسال تعليق