എല്ലാം കഴിയുമ്പോള്‍ ജോലിയുണ്ടാകുമോ ശമ്പളം വെട്ടിക്കുറയ്ക്കുമോ? ലോക്ക്ഡൗണ്‍ കാലത്തേ ഇന്ത്യക്കാരുടെ ആകുലതകള്‍

ന്യൂഡൽഹി: ഇന്ത്യക്കാരിൽ അഞ്ചിലൊന്ന് പേരും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി പോകുമോശമ്പളം വെട്ടിക്കുറയ്ക്കുമോ എന്നിങ്ങനെയുള്ള ആശങ്കകളിലാണെന്ന് സർവേ റിപ്പോർട്ട്. ഓൺലൈൻ മാർക്കറ്റ് റിസേർച്ച് ഡേറ്റഅനലറ്റിക്സ് കമ്പനിയായ യുഗോവ് ആണ് സർവേ നടത്തിയത്. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഫാക്ടറികൾ, ഐടി, നിർമാണ മേഖല തുടങ്ങി മിക്ക വ്യവസായകേന്ദ്രങ്ങളും അടഞ്ഞു കിടക്കുന്നതിനെ തുടർന്നുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിൽ ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.  ഇവർ നടത്തിയ ഓൺലൈൻ സർവേയിൽ പങ്കെടുത്ത 20% പേരും ജോലി നഷ്ടപ്പെടുമോയെന്ന് ആശങ്കപ്പെടുന്നവരാണ്. 16% ആളുകൾ നിലവിൽ ലഭിക്കുന്ന ശമ്പളം വെട്ടിക്കുറയ്ക്കുമോയെന്ന് പേടിക്കുന്നു. ഈ വർഷം ശമ്പളവർധനവോ ബോണസോ ലഭിക്കില്ലെന്ന് കരുതുന്നവർ എട്ട് ശതമാനം വരും. അതേസമയം അവശ്യസാധങ്ങൾ ലഭിക്കുമോയെന്ന ആശങ്ക പങ്കുവെക്കുന്നവർ 37% വരും.  ഏപ്രിൽ ഏഴ് മുതൽ 10 വരെ നടത്തിയ സർവേയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,000 പേരാണ് പങ്കെടുത്തത്. സർവേയിൽ പങ്കെടുത്തവരിൽ 47% ആളുകളും സ്വന്തം വീടുകളിലാണ്. സാധരണയിൽ കവിഞ്ഞ് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വീഡിയോ കോൾ ചെയുന്നവർ 46% വരും. ലോക്ക്ഡൗൺ കാലത്ത് സാങ്കേതികവിദ്യകൾ കൂടുതൽ ഉപയോഗിക്കാൻ ശ്രമിച്ചതിൽ കൂടുതലും സ്ത്രീകളാണ്.50% പേർ. പുരുഷന്മാർ 43 ശതമാനമേ ഇക്കാര്യത്തിൽ താത്പര്യം കാട്ടിയുള്ളു.

Post a Comment

أحدث أقدم

Join Whatsapp

Advertisement