എല്ലാത്തരം വിസകള്‍ക്കും വര്‍ഷാവസാനം വരെ കാലാവധി നീട്ടി നല്‍കി യു.എ.ഇ.


ദുബായ്: എല്ലാത്തരം വിസകൾക്കും ഈ വർഷം അവസാനം വരെ കാലാവധി നീട്ടി നൽകുമെന്ന് യു.എ.ഇ. കൂടാതെ കാലാവധി കഴിഞ്ഞ താമസവിസകൾ സ്വയമേ പുതുക്കി നൽകുമെന്നും യു.എ.ഇ.അധികൃതർ വ്യക്തമാക്കി.  യു.എ.ഇ. താമസ വിസയുള്ളവർ രാജ്യത്തിന് പുറത്ത് ആറുമാസം കഴിഞ്ഞാലും അവരുടെ താമസ വിസ റദ്ദാകില്ല.മാർച്ച് ഒന്നിന് കാലാവധി കഴിയുന്ന താമസ വിസകൾ പുതുക്കാനായി ഒന്നും ചെയ്യേണ്ട അവ ഓട്ടോമാറ്റിക് ആയി പുതുക്കി കിട്ടും.  മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡിക്കും ഈ വർഷം അവസാനം വരെ കാലാവധി നീട്ടിയിട്ടുണ്ട്. കാലാവധി കഴിഞ്ഞഎമിറേറ്റ്സ് തിരിച്ചറിയൽ രേഖ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു.  മാർച്ച് ഒന്നിന് ശേഷം വിസിറ്റ് വിസ, എൻട്രി പെർമിറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞവരും അത് പുതുക്കി കിട്ടാൻ ഒന്നും ചെയ്യേണ്ടതില്ല. ഇവരുടെ വിസയും എൻട്രി പെർമിറ്റും ഈ വർഷം അവസാനം വരെ സാധുവായിരിക്കും. വിസ സ്റ്റാംപ് ചെയ്യാത്തവർ, എമിറേറ്റ്സ് ഐഡി കിട്ടാത്തവർ എന്നിവരിൽ നിന്ന് ഒരു പിഴയും ഈടാക്കില്ല. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ മടക്കയാത്രയ്ക്ക് എന്ത് ചെയ്യണം എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Post a Comment

أحدث أقدم

Join Whatsapp

Advertisement