ന്യൂഡൽഹി:രാജ്യത്ത് ഈ വർഷം സാധാരണ കാലവർഷം ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ വർഷം നമുക്ക് സാധാരണ മൺസൂൺ ഉണ്ടാകും. 2020 ലെ മൺസൂൺ മഴയുടെ അളവ് അതിന്റെ ദീർഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവൻ രാജീവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ജൂൺ ഒന്നിന് ആരംഭിക്കും. ചെന്നൈ ജൂൺ 4, ഡൽഹി ജൂൺ 27, ഹൈദരാബാദ് ജൂൺ 8, പൂണെ ജൂൺ 10, മുംബൈ ജൂൺ 11 എന്നീ ദിവസങ്ങളിലാണെത്തുക എന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. രാജ്യത്ത് നെല്ല്, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരു കൃഷി എന്നിവയ്ക്ക് മൺസൂൺ മഴ നിർണായകമാണ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ 15% കയ്യാളുന്ന കാർഷികമേഖലയിലെ പകുതിയിലധികം പേരും മൺസൂൺ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
إرسال تعليق