ഇരിട്ടി: കൊവിഡ് വൈറസ് പ്രതിരോധത്തിന് സാമൂഹിക അകലം സൂക്ഷിക്കുന്നതിന്റെ ഭാഗമായി പി.എസ് .സി പ0നം മുടങ്ങിയവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമായി വിദഗ്ദർ തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലന പരിപാടിയുമായി ഡി വൈ എഫ് ഐ രംഗത്ത്
ഡി.വൈ.എഫ്.ഐ. ഇരിട്ടി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ മാതൃകയിലാണ് പരീക്ഷ നടത്തുന്നത്
വിഷയാ ധിഷ്ഠിത തുടർ പരീക്ഷകളാണ് നടത്തുക വാട്സ് ആപ് ഗ്രൂപ്പിൽ പരമാവധി അംഗസംഖ്യ 250 അംഗങ്ങൾ ആയതിനാൽ മൂന്നു ഗ്രൂപ്പുകൾ ഒരേ മാതൃകയിൽ തയ്യാറാക്കിയിട്ടുണ്ട്
എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയത്ത് ഒരേ ചോദ്യപേപ്പർ ഉപയോഗിച്ചാണ് പരീക്ഷ നടത്തുക അതിനാൽ ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രമേ അംഗമാവാൻ പാടുള്ളൂ
താൽപ്പര്യമുള്ളവർ .ഡി.വൈ.എഫ്.ഐ.ഏർപ്പെടുത്തിയ വാട്സ് ആപ്. ലിങ്കിൽ കയറി പരീക്ഷ നടക്കുന്ന ഗ്രൂപ്പിൽ അംഗമാകണം
മറ്റ് നിർദ്ദേശങ്ങൾ ഗ്രൂപ്പുവഴിയാണ് നൽകുന്നത്
വിശദ വിവരങ്ങൾക്ക് 9495373844, 9447548490 ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
إرسال تعليق