കുപ്പിവെള്ളത്തിന് അമിതവില : ഇരിട്ടി താലൂക്കിലെ കടകൾക്കെതിരേ നടപടി

ഇരിട്ടി : വിലകയറ്റവും , പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം രൂപീകരിച്ച സ്‌ക്വാഡിന്റെ പരിശോധന തുടരുന്നു. ഇരിട്ടി താലൂക്കിലെ കണിച്ചാർ , കേളകം, പേരാവൂർ, നീണ്ടുനോക്കി മേഖലകളിലെ 12 കടകളിൽ ബുധനാഴ്ച നടത്തിയ പരിശോധനയിൽ 5 കടകൾക്കെതിരെ കേസ്സെടുത്തു. ഇതിൽ രണ്ടുകടകൾ അമിതവില ഈടാക്കി കുപ്പിവെള്ളം വിൽക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇവരിൽ നിന്നും അയ്യായിരം രൂപ വീതം ഫൈൻ ഈടാക്കി. മേഖലയിൽ നടക്കുന്ന പരിശോധനയുടെ ഫലമായി ഓരോ പ്രദേശത്തെയും കടകളിൽ വില ഏകീകരിക്കുന്നതിനും വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് അറിയിച്ചു. എല്ലാ കടകളിലും വില വിവരപ്പട്ടിക പ്രദശിപ്പിക്കാൻ നിര്ദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഏതാനും കടകൾ ഈ നിർദ്ദേശം പാലിക്കുന്നിലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇത്തരം കടകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുവെ പച്ചക്കറി സാധനങ്ങൾക്ക് വില പിടിച്ചു നിർത്താൻ സാധിച്ചതായും താലൂക്കിൽ ഇതുവരെ 262 കടകളിൽ പരിശോധന നടത്തിയതായും വിവിധ ക്രമക്കേടുകൾ കണ്ടെത്തിയത്തിനെത്തുടർന്ന് 82 കേസുകൾ എടുത്തതായും സപ്ലൈ ഓഫീസർ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജിനെക്കൂടാതെ താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സുജിത്കുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർ പി . കെ. വിജേഷ്, വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച നടന്ന പരിശോധനയിൽ പങ്കെടുത്തത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement