ഇരിട്ടി :വിദ്യാർത്ഥികൾ വിത്തിട്ട് വിളവെടുത്ത പച്ചക്കറികൾ നിർദ്ദനർക്ക് ഭക്ഷണമൊരുക്കുന്നതിനായി കമ്യൂണിറ്റി കിച്ചണിലേക്ക് കൈമാറി മാതൃകയായി
ആറളം വീർപ്പാട് ശ്രീനാരായണ ഗുരു കോളേജിലെ എൻ എസ്. എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയിലൂടെ ലഭിച്ച പച്ചക്കറികളാണ് ആറളം പഞ്ചായത്ത് നേതൃത്വത്തിലുള്ള സാമൂഹിക അടുക്കളയിലേക്ക് കൈമാറിയത്
കോളജ് അടയ്ക്കും മുൻപാണ് വിദ്യാർത്ഥികൾ പച്ചക്കറി കൃഷി നടത്തിയത് കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് കോളജ് അടച്ചതിനാൽ വിദ്യാർത്ഥികളുടെ അഭാവത്തിലാണ് പാകമായ പച്ചക്കറികൾ വിളവെടുത്തത്
. വിളവെടുത്ത പച്ചക്കറികൾ കോളേജ് വൈസ് പ്രിൻസിപ്പാൾ ജിഷ അഭിലാഷിൽ നിന്നും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി നടുപ്പറമ്പിൽ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോഷി പാലമറ്റം എന്നിവർ ചേർന്ന് ഏറ്റ് ഏറ്റുവാങ്ങി.
إرسال تعليق