ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കൊട്ടും കുരവയും ആർഭാടവുമില്ലാതെ നടന്ന തങ്ങളുടെ വിവാഹസദ്യക്കായി മാറ്റി വെച്ച തുകയ്ക്ക് നിർദ്ദനർക്ക് വിശപ്പകറ്റാൻ ആഹാരസാധനങ്ങൾ വാങ്ങി കമ്മ്യൂണിറ്റി കിച്ചണിൽ നൽകിയാണ് നവദമ്പതികളായ അധ്യാപകർ സി.വി അവിനാഷും ഭാര്യ ജിഷ്ണുപ്രിയ്യയും തങ്ങളുടെ വിവാഹസുദിനം കാരുണ്യ പ്രവർത്തിയിലൂടെ സമൂഹത്തിന് മാതൃകയാക്കിയത്
മട്ടന്നൂർ മേറ്റടി എൽ.പി സ്കൂൾ അധ്യാപകൻ കീഴൂർ കുളിചെമ്പ്ര സൗപർണ്ണിക നിവാസിൽ സി.വി അവിനാഷും,പാതിരയാട് വെസ്റ്റ് എൽപി സ്കൂൾ അധ്യാപിക പിണറായി സുദിനം;നിവാസിൽ ജിഷ്ണുപ്രിയ്യയും ഞായറാഴ്ച്ച രാവിലെ വധൂഗ്യഹത്തിൽ വെച്ചാണ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം ലളിതമായ ചടങ്ങുകളാടെ വിവാഹിതരായത്
മാതാ പിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത് വിവാഹ ശേഷം വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കാൻ നിശ്ചയിച്ച കല്ലാണസദ്യക്കായി കരുതിയ പണമുപയോഗിച്ചാണ് ഇരിട്ടി നഗരസഭയുടെ നേതൃത്വ ത്തിൽ കീഴൂർ കുളി ചെമ്പ്രയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ മൊരുക്കുന്നതിനായി അരി യുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകി ഇവർ മാനവീകതയിലൂന്നിയ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്
ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി.അശോകൻ,നവദമ്പതികളിൽ നിന്ന് ആഹാരസാധനങ്ങൾ ഏറ്റുവാങ്ങി
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി ഉസ്മാൻ ,സന്നദ്ധ സേവന വളണ്ടിയർ പി.രഘു, കമ്മ്യൂണിറ്റി കിച്ചൺ ചുമതലയുള്ള കുടുംബശ്രീ സെക്രട്ടറി രേഷ്മ ദിനേശൻ എന്നിവർ പങ്കെടുത്തു
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: ക്ലർക്ക് കീഴൂരിലെ പി.മോഹനൻ - സി വി ഉഷ ദമ്പതികളുടെ മകനാണ് അവിനാഷ് പിണറായി "സുദിനത്തിൽ എം സദാനന്ദൻ കെ അഖില ദമ്പതികളുടെ മകളാണ് ജിഷ്ണുപ്രിയ്യ
Santhosh Koyitty: Edakkanam
إرسال تعليق