സി പി ഐ (എം) നുച്ചിയാട് ലോക്കൽ സെക്രട്ടറിയായി പി വി ഉഷാദിനെ ലോക്കൽ സമ്മേളനം തിരഞ്ഞെടുത്തു...





ഉളിക്കൽ :സി പി ഐ (എം) നുച്യാട് ലോക്കൽ സമ്മേളനം പരിക്കളത്ത്‌ വെച്ച് നടന്നു.

സി പി ഐ (എം) നുച്യാട് ലോക്കൽ സമ്മേളനം പരിക്കളം സ്കൂളിൽ (സ. കെ പി നാരായൺ നഗറിൽ) വെച്ച് നടന്നു.
സമ്മേളനം സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന പാർട്ടി അംഗം പി കുഞ്ഞിരാമൻ പതാക ഉയർത്തി.

സി പി ഐ എം നേതാക്കളായ രാജേഷ് താപ്രവൻ, ബാബു ഐസക്, ഉഷ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.

ഏരിയാ കമ്മിറ്റി അംഗം പി പി ഉസ്മാൻ വൈ വൈ മത്തായി,           ജനാർദ്ദനൻ മാസ്റ്റർ ഇ എസ് സത്യൻ, രാജൻ പുന്നാട് എന്നിവർ പങ്കെടുത്തു.

ഉളിക്കൽ കണിയാർ വയൽ - കഞ്ഞിലേരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുക, 
വള്ളിത്തോട്  - ചെറുപുഴ മലയോര ഹൈവേയിൽ പ്പെടുന്ന നുച്ചിയാട് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനത്തിന്റ ഭാഗമായി നടത്തിയ  വിവിധ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനം പി വി ഗോപിനാഥ്  നൽകി.

സി പി ഐ (എം) നുച്ചിയാട് ലോക്കൽ സെക്രട്ടറിയായി പി വി ഉഷാദിനെ സമ്മേളനം തിരഞ്ഞെടുത്തു.
നിലവിൽ ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി അംഗമാണ് പി വി ഉഷാദ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement