കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉളിക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു


ഇരിട്ടി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

ഇരിട്ടി മേലേ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ ഉളിക്കൽ കോക്കാട് മംഗലശ്ശേരി ഹൗസിൽ നിർമ്മൽ ( നിമ്മി40)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത് 20 ദിവസം
മുൻപാണ് ' ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് പിന്നിട് ഫലം നെഗറ്റിവായിരുന്നു കഴിഞ്ഞ ദിവസം ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇന്നലെ രാവിലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
തുടർന്നു നടത്തിയ പരിശോധനയിൽ ഫലം പൊസിറ്റീവ് ആയിരുന്നു


ഏറെക്കാലമായി ഇരിട്ടി മേലെ സ്റ്റാൻ്റിൽ ഓട്ടോ ഡ്രൈവറായ നിർമ്മൽ അവിവാഹിതനാണ്
മംഗലശ്ശേരിഗംഗാധരൻ്റെയും യശോദയുടെയും മകനാണ്
സഹോദരങ്ങൾ: നിഷാദ് (സ്വകാര്യബസ് ഡ്രൈവർ), നിവാസ് (ഓട്ടോ ഡ്രൈവർ ഉളിക്കൽ)

Post a Comment

أحدث أقدم

Join Whatsapp

Advertisement