കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടം


പുതിയതെരുവിൽ ഗ്യാസ് ടാങ്കർ ലോറി അപകടം: വൻ ദുരന്തം ഒഴിവായി

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് ദേശിയ പാതയിൽ പുതിയ തെരുവിൽ പാചകവാതക ടാങ്കർ ലോറി അപകടം. പുലർച്ചെ ആയതിനാലും ഗ്യാസ് ഇല്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ 4-15 നാണ് അപകടം. ചേളാരിയിൽ നിന്നും മംഗളുരുവിലേക്ക് പോകുന്ന ഗ്യാസ് ടാങ്കർ ബുള്ളറ്റ് ലോറിയാണ് ചിറക്കൽ ധനരാജ് തിയ്യേറ്ററിന് മുന്നിലെ തലശേരി ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. ഹോട്ടൽ പുർണമായും തകർന്നു. ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലിസ് അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement