മാട്ടറ : കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടിന് കൈത്താങ്ങുമായി യൂത്ത് കോണ്ഗ്രസ് മാട്ടറ. യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ മാട്ടറയിലെ അൻപതോളം കുടുംബങ്ങളിൽ സൗജന്യ കപ്പ വിതരണം നടത്തി. കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവുമില്ലാതെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളിലാണ് മാട്ടറ യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ കപ്പവിതരണം നടന്നത്.
ഈ ദിവസങ്ങളിൽ കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകളിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകിയും ടൗണും കടകളും അണുവിമുക്തമാക്കിയും അനവധി മാതൃകപരമായ പ്രവർത്തനങ്ങൾ യൂത്ത് കോണ്ഗ്രസ് നടത്തി വരുന്നു

إرسال تعليق