വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുമഹോത്സവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം

വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുമഹോത്സവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം 


ഇരിട്ടി : ഉളിക്കൽ  വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ  ഊട്ടു മഹോത്സവം  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. ജനുവരി 13 ന് തിരുവത്താഴത്തിന് അരിയളവോടു കൂടിയാണ്  ഈ വർഷത്തെ ഉത്സവം ആരംഭിക്കുക. ഉത്സവത്തിന്റെ ഭാഗമായി  നടന്നു വരാറുള്ള അന്ന ദാനം, സാംസ്ക്കാരിക പരിപാടികൾ , താലപ്പൊലി ഘോഷയാത്ര, തിടമ്പ് നൃത്തം, ആനപ്പുറത്ത് എഴുന്നള്ളത്ത് എന്നിവ ഈ വര്‍ഷം  ഉണ്ടായിരിക്കുന്നതല്ല. കോവിഡ് മാനദണ്ഡപ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകും. ജനുവരി 24 ന് നടക്കുന്ന ഓമനക്കാഴ്ച, 25 ന് നടക്കുന്ന നെയ്യാട്ടം എന്നിവ  ചടങ്ങുകൾ  മാത്രമായിട്ടായിരിക്കും  നടത്തുകയെന്നും  ബന്ധപ്പെട്ടവർ അറിയിച്ചു.



Post a Comment

أحدث أقدم

Join Whatsapp

Advertisement