തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടു
പ്പിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവയിലെ അദ്ധ്യക്ഷസ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ സ്ത്രീ, പട്ടികവർഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇത്തവണ ജനറല്‍ വിഭാഗത്ത് നിന്നുള്ള ആളായിരിക്കും ഉളിക്കൽ,പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്.
പ്രസിഡന്റ് സംവരണത്തിന് വിജ്ഞാപനം വന്നതോടെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ മുന്നണികള്‍ ആരംഭിച്ചു. ഡിസംബര്‍ ആദ്യ വാരമോ രണ്ടാം വാരമോ തദ്ദേശ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

إرسال تعليق