കെ.വി.സക്കീർ ഹുസൈൻ സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി

കെ.വി.സക്കീർ ഹുസൈൻ സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി


ഇരിട്ടി: സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറിയായി ഡി.വൈ.എഫ്.ഐ. നേതാവ് കെ.വി.സക്കീർ ഹുസൈനിനെ ഏരിയാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമാണ് സക്കീർ. നിലവിലുള്ള ഏരിയാ സെക്രട്ടറി ബിനോയ് കുര്യനെ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽനിന്ന് മത്സരിപ്പിക്കാൻ എൽ.ഡി.എഫ്. തീരുമാനിച്ചതിനെത്തുടർന്നാണ് പുതിയ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റംഗം വത്സൻ പനോളി, ജില്ലാ കമ്മിറ്റിയംഗം കെ.ശ്രീധരൻ എന്നിവർ ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. എൻ.ഐ.സുകുമാരൻ അധ്യക്ഷനായി

Post a Comment

أحدث أقدم

Join Whatsapp

Advertisement