ചെക്കോപ്സ് നാളികേര സംസ്കരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു

ചെക്കോപ്സ് നാളികേര സംസ്കരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു
പയ്യാവൂർ:മലയോര മേഖലയിലെ നാളികേര കർഷകരുടെ സഹകരണ സംഘമായ ചെമ്പേരി റീജണൽ കോക്കനട്ട് ഗ്രാവേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ( ചെക്കോപ്സ് ) പ്രഥമ സംരംഭമായ തേങ്ങ സംസ്കരണ കേന്ദ്രത്തിലെ ആദ്യത്തെ ഉത്പന്നമായ വെളിച്ചെണ്ണയുടെ ഉത്പാദന - വിതരണ യൂണിറ്റ് നെല്ലിക്കുറ്റിയിൽ പ്രവർത്തനമാരംഭിച്ചു . ഇതിനായി നെല്ലിക്കുറ്റി ടൗണിന് സമീപം ആധുനികസജീ കരണങ്ങളോടെ നിർമാണം  പൂർത്തിയാക്കിയ ഫാക്ടറി കെട്ടിടത്തിന്റെയും ഉത്പാദന യുണിറ്റിന്റെയും ഉദ്ഘാടനം കോവിഡ് മാനദണ്ഡപ്രകാരം നടത്തിയ ചടങ്ങിൽ ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ.ജെയിംസ് ചെല്ലങ്കോട്ട് നിർവഹിച്ചു . ചെക്കോപ്സ്  പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു . ഡയറക്ടർ തോമസ് ചാലിൽ ആമുഖപ്രഭാഷണം നടത്തി. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദേവാലയ വികാരി ഫാ.ജയ്സൺ കൂനാനിക്കൽ നെല്ലിക്കുറ്റിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിയ്ക്കക്കുന്നേൽ ജോൺ ഫിലിപ്പിനെ പൊന്നാടയണിയിച്ച് ആദരിച്ചു . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ് സെന്റെർ ഫോർ ഇന്നോവേഷൻ ആൻഡ് ഓപ്പൺ ലേണിംഗ് ഡയറക്ടർ സുനിൽ പോൾ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കുറ്റി യൂണിറ്റ് പ്രസിഡന്റ് സുനിൽ അന്തിനാട്ട് , ചെമ്പേരി ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ഇമ്മാനുവൽ ജോർജ് , കൃഷ്ണൻ നമ്പ്യാർ ബംഗളുരു , കണ്ണൂർ ഗ്രീൻ എൻജിനിയറിംഗ് കമ്പനി പ്രതിനിധി സുരേഷ് കുമാർ , ചെ ക്കോപ്സ് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . ജോണി മുണ്ടയ്ക്കൽ സുരേഷ് കുമാറിന് മെമെന്റോ നൽകി അനുമോദിച്ചു . പൊതുവിപണിയിൽ നിലവിലുള്ളതിനേക്കാൾ നിശ്ചിത വില കൂടുതൽ നൽകി കർഷകരിൽനിന്ന് സംഭരിക്കുന്ന തേങ്ങ സംസ്കരിച്ച് ശുദ്ധമായ വെളിച്ചെണ്ണ വിപണിവിലയിലും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംഘം പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ പറഞ്ഞു.



നെല്ലിക്കുറ്റിയിൽ പ്രവർത്തനമാരംഭിച്ച ചെമ്പേരി റീജണൽ കോക്കനട്ട് ഗ്രോവേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( ചെക്കോസ്ത് ) തേങ്ങ സംസ്കരണകേന്ദ്രം ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്യുന്നു .

Post a Comment

أحدث أقدم

Join Whatsapp

Advertisement