_9 Nov 2020_
*തിരുവനന്തപുരം*: മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയുടെ ഭാഗമായി 47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ, 8 സർവ്വകലാശാലകളിൽ 19 കോഴ്സുകൾ എന്നിങ്ങനെ സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ സർക്കാർ അനുവദിച്ചു.സർവ്വകലാശാലകൾ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ നാക് (NAAC) അക്രഡിറ്റേഷനിൽ നിശ്ചിത ഗ്രേഡ് ലഭിച്ച കോളേജുകൾക്കാണ് ഇപ്പോൾ കോഴ്സുകൾ അനുവദിച്ചിട്ടുള്ളത്. നാനോ സയൻസ്, മ്യൂസിയോളജി, സെയിൽസ് മാനേജ്മെൻറ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ് എന്നിങ്ങനെ പുതു തലമുറകോഴ്സുകളും പരമ്പരാഗത കോഴ്സുകളും അനുവദിച്ചിട്ടുണ്ട്.
ചരിത്രത്തിൽത്തന്നെ ആദ്യമായാണ് സർവ്വകലാശാലകൾക്കും സർക്കാർ എയ്ഡഡ് കോളേജുകൾക്കും ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത്. വിദേശ സർവ്വകലാശാലകളിൽ മാത്രം പഠിക്കാൻ ലഭിക്കുന്ന കോഴ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നവയിൽ അധികവും എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം ഉടൻ ആരംഭിക്കും. അനുവദിച്ചവയിൽ അഞ്ചു വർഷകോഴ്സുകളാണ് അധികവും.
إرسال تعليق