*മാട്ടറ*: നാടിനായി dyfi യുടെ കരുതൽ. ഒരു നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവാസികളും നാട്ടിൽ ഉള്ളവരും കൈകോർത്തപ്പോൾ "ആട് ഗ്രാമം "പദ്ധതി ഒരുങ്ങികഴിഞ്ഞു. അടുത്ത പത്തു ദിവസത്തിനകം മാട്ടറയിലെ വീടുകളിൽ ആടുകളെ നൽകും. Dyfi മാട്ടറ യൂണിറ്റിന്റെ നേതൃത്വത്തിൽ താല്പര്യമുള്ള എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ ആണ് മുൻഗണന നിശ്ചയിക്കുന്നത്. ഇപ്പോൾ ആദ്യം പത്തെണ്ണം എന്നാണ് പ്രഖ്യാപനമെങ്കിലും സ്പോൺസർമാർ വരുന്ന മുറക്ക് കുറഞ്ഞത് പതിനഞ്ചെണ്ണം ആദ്യം നൽകാം എന്നാണ് ഭാരവാഹികൾ പറയുന്നത്. കർഷകസംഘം കണ്ണൂർ ജില്ല സെക്രട്ടറി സഖാവ് വത്സൻ പനോളിയുടെ ആഹ്വനപ്രകാരം Dyfi മാട്ടറ യൂണിറ്റ് നടത്തുന്ന ഈ പദ്ധതിയാണ് ഇത്.

إرسال تعليق