കേരളാ കോൺഗ്രസ്സ് (ജേക്കബ്ബ്) ഗ്രൂപ്പിൽ നിന്ന് രാജിവച്ചു
പയ്യാവൂർ: കേരളാ കോൺഗ്രസ്സ് (ജേക്കബ്ബ്) കണ്ണൂർ ജില്ലാ വൈസ് പ്രസിണ്ടൻ്റ് സജി കാട്ടുവിള, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി സജി കാട്ടുവിള, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരീസ്, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിണ്ടൻ്റ് ജീൽസ് ചെമ്പേരി, ഇരിക്കുർ നിയോജക മണ്ഡലം പ്രസിണ്ടൻ്റ് ഷിബു മംഗലത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇരിക്കുർ നിയോജക മണ്ഡലത്തിലെ മുഴുവൻ ജേക്കബ് ഗ്രൂപ്പ് പ്രവർത്തകരും രാജിവെച്ച് പി.ജെ ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോൺഗ്രസ്സ് (എം)ൽ ചേർന്നു.രാജി വെച്ചവർക്കുള്ള സ്വീകരണ യോഗത്തിൽ അഡ്വ കെ.എ ഫിലിപ്പ് അഡ്വ റോജസ് സൊബാസ്റ്റ്യൻ.ടെൻസൺ ജോർജ് കണ്ടത്തിൻകര, ജോസ് വണ്ടാംകുന്നേൽ, ജോസ് തോമസ്, ഡെന്നീസ് മാണി, കെ.പി ബിനോജ് എന്നിവർ പ്രസംഗിച്ചു.

إرسال تعليق