കണ്ണൂര്‍: ജില്ലയില്‍ ശുചിത്വപദവി നേടിയ 47 പഞ്ചായത്തുകളുടെയും അഞ്ച് നഗരസഭകളുടെയും ഔദ്യോഗിക ശുചിത്വപദവി പ്രഖ്യാപനവും അവാര്‍ഡ് ദാനവും ഇന്ന് നടക്കും. സംസ്ഥാനതല പ്രഖ്യാപനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിക്കും.
പ്രാദേശികതലത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് സാക്ഷ്യപത്രവും മെമെന്റോകളും കൈമാറും. ശുചിത്വപദവി റിപ്പോര്‍ട്ട് ശുചിത്വമിഷന് പ്രതിനിധിക്ക് കൈമാറും.
നിശ്ചിത സമയത്തിനുളളില്‍ ശുചിത്വ പ്രഖ്യാപനം നടത്തി ജില്ലാതല ടീമിന്റെ പരിശോധനയ്ക്കുശേഷമാണ് ജില്ലയിലെ 47 ഗ്രാമപഞ്ചായത്തുകള്‍ക്കും അഞ്ച് നഗരസഭകള്‍ക്കും ശുചിത്വപദവി നല്‍കുന്നത്.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്, ആന്തൂരില്‍ കെ.കെ. രാഗേഷ് എംപി, പയ്യന്നൂരില്‍ സി. കൃഷ്ണന് എംഎല്‍എ തുടങ്ങിയവര്‍ പുരസ്കാരം സമ്മാനിക്കും.

Post a Comment