ജോസ് ചെമ്പേരി കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ ആയി തിരഞ്ഞെടുത്തു...





ജോസ് ചെമ്പേരി കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ.

പയ്യാവൂർ:1970 ൽ കേരളാ കോൺഗ്രസിലുടെ രാഷ്ടീയ പ്രവർത്തനം ആരംഭിച്ച ജോസ് ചെമ്പേരി പിന്നീട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1980 മുതൽ 85 വരെ കണ്ണൂർ ജില്ലാ വികസന സമിതി അംഗമായിരു ന്നു. സംസ്ഥാന കൈത്തറി വികസന ബോർഡ് അംഗംമായും ടെലിഫോൺ അഡ്വസറിക്കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് രാഷ്ട്രീയത്തിനപ്പുറം നിരവധി കാർഷിക വിഷയങ്ങളിലും, വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ സാമൂഹ്യ വിഷയങ്ങളിലും ശക്തമായ ഇടപെടൽ നടത്തിയി ട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്ര സ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും ,കർഷക സംഘടനാ ഐക്യവേദി സംസ്ഥാന ചെയർമാനും ആണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement