മലയോരത്തിന്റെ കലാകാരൻ ജോബിൻസിന് D.Y.F.I മാട്ടറയുടെ ആദരവ്...




മലയോരത്തിന്റെ കലാകാരൻ ജോബിൻസിന് ഡി വൈ എഫ് ഐ മാട്ടറയുടെ ആദരവ്.


മാട്ടറ :ചുരുങ്ങിയ കാലം കൊണ്ട് കേരളക്കരയാകെ  ശ്രദ്ധേയമായ ഷോർട്ട് ഫിലിം എഡിറ്റർ ജോബിൻസ് സെബാസ്റ്റ്യന് ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ് ആദരവ് നൽകി. കഴിഞ്ഞ മാസം ഇറങ്ങിയ "ആഗ്രഹം" എന്ന ഷോർട്ട് ഫിലിം ആണ് ഇപ്പോൾ കേരളക്കരയാകെ താരംഗമായിരിക്കുന്നത്. കാലിക പ്രസക്തമായ വിഷയത്തെ ആസ്‌പദമാക്കിയ ചിത്രം ലക്ഷക്കണക്കിന് ആളുകളാണ് പ്രതിദിനം കണ്ടുകൊണ്ടിരിക്കുന്നത്.മൊബൈൽ ഉപയോഗത്താൽ ശിഥിലമാകുന്ന കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ജോബിൻസ് ആണ് നിർവഹിച്ചിരിക്കുന്നത്.
കൂടാതെ ജോബിൻസ് എഡിറ്റിങ് നിർവഹിച്ച ദേവിക എന്ന ഓഫ് ബീറ്റ് സിനിമ  ചിലിയിൽ നടന്ന 'ദി സൗത്ത് ഫിലിം ആൻഡ് ആർട്സ് അക്കാഡമി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ബെസ്റ്റ് എഡിറ്റർ അവാർഡ് ജോബിൻസിന് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അടുത്തിടെയുണ്ടായ റംഷി എന്ന പെൺകുട്ടിയുടെ ആത്മഹത്യ പ്രമേയമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത് കൊണ്ട് സംവിധാനരംഗത്തേക്കും കടക്കുകയാണ് ജോബിൻസ്. 
      മലയോരനാടിന്റെ യശസ്സ് ഉയർത്തുന്ന കലാകാരന് ആദരവ് നൽകുന്നതിലൂടെ അദ്ദേഹത്തിന്റെ കലാജീവിതത്തിനുള്ള പിന്തുണയാണ് dyfi നൽകുന്നതെന്നു ആദരവ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് dyfi ഇരിട്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപ് പറഞ്ഞു. 
    ജോബിൻസിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ dyfi ഉളിക്കൽ മേഖല പ്രസിഡന്റ് പ്രണവിന്റെ അധ്യക്ഷതയിൽ dyfi ഇരിട്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപ് ഉദ്ഘാടനം ചെയ്തു. Dyfi ഉളിക്കൽ മേഖല കമ്മിറ്റി അംഗം സരുൺ തോമസ് സ്വാഗതവും dyfi യൂണിറ്റ് പ്രസിഡന്റ്‌ പ്രണവ് കോങ്ങാട്ട് നന്ദിയും പറഞ്ഞു. റോബിൻ കൂട്ടാല, ഷാജി കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement