ചീത്തപ്പാറ ഹരിജൻ കോളനിയിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
പയ്യാവൂർ:ലയൺസ് ക്ലബ് ഇൻ്റർ നാഷണൽ നടത്തി വരുന്ന പ്രളയ ദുരന്ത നിവാരണ പരിപാടിയുടെ ഭാഗമായി ലയൺസ് ഡിസ്ട്രിക്റ്റ് 318 ഇയുടെയും പയ്യാവൂർ ലയൺസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ ചീത്തപ്പാറ ഹരിജൻ കോളനിയിലെ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യധാന്യങ്ങളുമടങ്ങുന്ന ഭക്ഷണ കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു.ചടങ്ങ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.പയ്യാവൂർ ലയൺസ് ക്ലബ് പ്രസിഡൻ്റ് ലയൺ ജോസ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ വിതരണം ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ഒ.വി സനൽ നിർവഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി ലയൺ ഷാജി ജോൺ, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ.ടി. രമേഷ്,സോൺ ചെയർമാൻ ബെന്നി ജോൺ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഡെയ്സി മഞ്ഞനാൽ, പി.വി. പ്രദീപ്, എം.സി. പത്മനാഭൻ, അനിൽകുമാർ ളാമണ്ണിൽ, ജോസ് ദർശന, അഡ്വ. കെ.എം അനിൽ,പി.എ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Report : Thomas A T Ayyamkanal

Post a Comment