കാർഷിക ബില്ലിനെതിരെ യുവജന പ്രതിഷേധം




കാർഷിക ബില്ലിനെതിരെ യുവജന പ്രതിഷേധം

പയ്യാവൂർ: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്ന കാർഷിക ബില്ലിനെതിരെ കെ.സി.വൈ എം പൈസക്കരി ഫൊറോന സമിതി കാർഷിക ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.അന്നം നല്കുന്ന കർഷകന്റെ അന്നം മുട്ടിക്കാനും കൃഷിഭൂമിയിൽ നിന്ന് പുറത്താക്കാനും ഉള്ള കേന്ദ്രസർക്കാരിന്റെ ഈ പുതിയ നയത്തിനെതിരെ കർഷകമക്കൾ ശക്തമായി പ്രതികരിക്കുമെന്ന് കെസിവൈഎം  പൈസക്കരി ഫൊറോന ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ പറഞ്ഞു.പൈസക്കരി ഫൊറോന പളളിയിൽ വച്ച് നടന്ന പ്രതിഷേധത്തിന് ഫൊറോന പ്രസിഡന്റ് ജോയൽ ജോസഫ് തൊട്ടിയിൽ, ജിംസൺ തടത്തിൽ, ഡെൽന ഞാറക്കുളത്ത് , ഗിഫ്റ്റി, ആൽബിൻ,അജു, ആഷ്ബിൻ, സിസ്റ്റർ മോളിയാമ്മ , വിനിൽ സി മാത്യു  എന്നിവർ നേതൃത്വം നല്കി.

Report : Thomas A T Ayyamkanal

Post a Comment

Previous Post Next Post

Join Whatsapp

Advertisement