പയ്യാവൂർ ടൗണിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി...





പയ്യാവൂർ ടൗണിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി

പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തയ്യാറാക്കിയ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവായതിനാൽ,  പയ്യാവൂർ ടൗണിലും 11 ,12 വാർഡുകളിലും ഏർപ്പെടുത്തിയ കണ്ടൈൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ബഹു: കണ്ണൂർ ജില്ലാ കലക്ടറോട് അപേക്ഷിച്ചിട്ടുണ്ട്. ആയതിനാൽ നാളെ (ബുധൻ) മുതൽ പയ്യാവൂർ ടൗണിലെ മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പയ്യാവൂർ ടൗണിൻ്റെ പരിസര പ്രദേശങ്ങളിൽ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ടൗണിലിറങ്ങുന്നവരും വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

Post a Comment

Previous Post Next Post

Join Whatsapp

Advertisement