തേർമല കൈക്കൂലിത്തട്ടിൽ ചെങ്കൽക്വാറികൾക്കെതിരേ ഇൻഫാം,KCYM,AKCC വ്യാപക പ്രതിഷേധം


തേർമല കൈക്കൂലിത്തട്ടിൽ ചെങ്കൽക്വാറികൾക്കെതിരേ ഇൻഫാം,KCYM,AKCC വ്യാപക പ്രതിഷേധം

തേർമല: തേർമല കൈക്കൂലിത്തട്ടിൽ ഖനനത്തിനു ശേഷം മണ്ണിട്ടു മൂടാത്ത ചെങ്കൽ ക്വാറി കൾക്കെതിരേ വ്യാപക പ്രതി ഷേധം. ഇൻഫാം, കെസിവൈ എം, എകെസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വ ത്തിലുള്ള സംഘം വെള്ളക്കെ ട്ടുണ്ടാകുന്ന ക്വാറികൾ നാട്ടു കാർക്കൊപ്പം സന്ദർശിച്ചു. ഉരുൾപൊട്ടലിനു കാരണമാകുന്ന ക്വാറികൾ അടിയന്തരമായി മണ്ണിട്ടുമൂടി താഴ്വാരത്തുള്ള തേ ർമല, പരിക്കളം, കൊമ്പൻപാ റ നിവാസികളുടെ ഉരുൾപൊ ട്ടൽ ഭീതിയകറ്റാൻ സർക്കാർ നടപടി ഉണ്ടാകണമെന്നു സം ഘടനകൾ ആവശ്യപ്പെട്ടു. കഴി ഞഞ്ഞ വർഷം അനധികൃത ഖന നം നടന്ന ക്വാറികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടമുണ്ടാ കുയും നിരവധി വീടുകൾ തക രുകയും ഏക്കർകണക്കിനു ഭൂ മിയൊഴുകി പോകുകയും വിണ്ടുകീറി നശിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്നു ക ഴിഞ്ഞവർഷം കളക്ടർ ഇടപെട്ടു ഖനനം നിർത്തിവപ്പിച്ചു.

 കൽപ്പണകളുംഇവിടെനിന്നുവെള്ളം കുത്തിയൊലിക്കുന്ന ഗുഹകളും മണ്ണിട്ടു മൂടി നാട്ടുകാരുടെ ഭീതി അകറ്റണമെന്നു കളക്ടർ നിർദേശിച്ചെങ്കിലും ന ടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ദീപിക ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. അധികൃതർ അടിയന്തര നടപടി സ്വീകരി ച്ചില്ലെങ്കിൽ പ്രത്യക്ഷസമരം ന ടത്തുമെന്നു ഇൻഫാം സം സ്ഥാന ജനറൽ സെക്രട്ടറിയും നെല്ലിക്കാംപൊയിൽ ഫൊ റോന വികാരിയുമായ ഫാ. ജോസഫ് കാവനാടി പറഞ്ഞു. എകെസിസി അതിരൂപത ജനറൽ സെക്രട്ടറി ചക്കോച്ചൻ ക രാമയിൽ, ഇൻഫാം മേഖല പ സിഡന്റ് കുര്യാക്കോസ് മണി പാടത്ത്, കെസിവൈഎം അതി രൂപത സിൻഡിക്കേറ്റംഗം എ ബിൻ കുമ്പുങ്കൽ, അഖിൽ ചാ ലിൽ പുത്തൻപുരയിൽ, അബിൻ വടക്കേക്കര, ബിനു മരി യൻവേലിൽ, ജോർജ് പുളിക്ക കുന്നേൽ, ബിബിൻ കരിമ്പനാ ക്കൽ, മെൽബിൻ വട്ടത്തറ, ക്രിസ്റ്റോ ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement