കോവിഡ് -19 നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ സുരക്ഷ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ സുരക്ഷ സമിതി യോഗ തീരുമാനം


കോവിഡ് -19 നിയന്ത്രണ പരിപാടിയുടെ ഭാഗമായി 10/08/2020 ന് പകൽ 11 മണിക്ക് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളില് ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ

1 പഞ്ചായത്തിലെ ഹോട്ടലുകളിൽ പാർസൽ നൽകാൻ മാത്രം അനുമതി നൽകാനും ചായ നൽകുന്നുവെങ്കിൽ ഡിസ്പോസിബൾ കപ്പുകൾ മാത്രം ഉപയേഗിക്കാൻ നിർദേശം നൽകാനും തീരുമാനിച്ചു. ഉപയോഹ ശേഷം കപ്പുകൾ ശേഖരിച്ച് നിയമാനുശ്രതം നശിപ്പിക്കുന്നതിനുള്ള നടപടി ഹോട്ടൽ ഉടമകൾ തന്നെ കൈകൊളേളണ്ടതാണ്

2 വഴിയോര കച്ചവടങ്ങളും വാഹനങ്ങളിലുള്ള മത്സ്യവിൽപനയും പൂർണ്ണമായും നിരോധിക്കുന്നതിന് തിരുമാനിച്ചു

3 ടൌണിൽ മുറികൾക്ക് പുറത്തും അനധികൃതമായും നടത്തുന്ന വ്യാപരസ്ഥാപനങ്ങള് നിയന്തിക്കുന്നതിന് തീരുമാനിച്ചു

4 ഞായറാഴ്ചകളിൽ ലോക്ക്ഡൌൺ ആകയാൽ ടൌണിൽ പരമാവധി 5
ഓട്ടോറിക്ഷകൾ മാത്രം അനുവദിക്കുവാൻ തിരുമാനിച്ചു. ഈ നിയന്ത്രണം അവരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുവാൻ SHO യെ ചുമതലപ്പെടുത്തി

5 നെല്ലിക്കാംപോയിൽ ടൌണിൽ ഓട്ടോറിക്ഷകളുടെ ഓട്ടം നിർത്തിവയ്ക്കാനും വ്യാപര സ്ഥാപനങ്ങളുടെ പ്രവർത്തന സമയും പകൽ 7 മുതൽ 2 മണിവരെ മാത്രമായി നിജപ്പെടുത്താനും പേലിസ് തീരുമാനിച്ചതായി SHO അറിയിച്ചു. ഇത് അംഗീകരിച്ചു.

6 പോസിറ്റിവ് രോഗി നേരിൽ സന്ദർശിച്ച എല്ലാ സ്ഥാപനങ്ങളും (അക്ഷയ ഉൾപ്പെടെ ഒരാഴ്ചത്തേക്ക് അടച്ചിടാൻ പോലീസ് നൽകിയ നിർദേശം ശരിവച്ച് തീരുമാനിച്ചു.

7 ഉളിക്കൽ പഞ്ചായത്ത് ജംഗഷനിൽ 03/08/2020 ന് ഉണ്ടായിരുന്ന മുഴുവൻ ഓട്ടോറിക്ഷകളുടെയും ഡ്രൈവർമാരെ നിരീക്ഷണത്തിൽ വിടാൻ തീരുമാനിച്ചു.

8 രോഗവ്യാപനതോത് ഉയരുന്ന സാഹചര്യത്തിൽ വാർഡ് തല അവലോകന സമിതികളുടെ യോഗം അടിയന്തിരമായി ചേരാൻ തീരുമാനിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement