കൊറോണ പ്രതിരോധം; ഉളിക്കൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി സർക്കാർ ഏറ്റെടുത്തു

ഉളിക്കൽ പഞ്ചായത്തിലെ ഉളിക്കൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി ബഹു ജില്ലാ കളക്ടർ കണ്ണൂരിന്റെ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ള കാര്യം എല്ലാവരെയും അറിയിക്കുന്നു. കോവിഡ് അതി വ്യാപനമുണ്ടാവുമ്പോൾ മാറ്റിപ്പാർപ്പിക്കാനാണ് ഈ സ്ഥാപനം ഏറ്റെടുത്തിട്ടുള്ളത്. 100 ലധികം പേർക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങൾ ഈ സ്ഥാപനത്തിൽ ഒരുക്കേണ്ടതുണ്ട്. ആയതിനാവശ്യമായ സിംഗിൾ കട്ടിൽ, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തലയണയുറ, പുതപ്പ്, തോർത്ത്‌, ബക്കറ്റ്, മഗ്,, ക്ലീനിങ് സാധനങ്ങൾ, ചൂൽ, സോപ്പ്, മാസ്കുകൾ എന്നിവ 100 ലധികം പേർക്ക് വേണ്ടത് സൗജന്യമായി തരാൻ ആഗ്രഹിക്കുന്ന കുടുംബശ്രീ യൂണിറ്റുകളും, അയൽക്കൂട്ട അംഗങ്ങളും  വ്യക്തികളും സ്ഥാപനങ്ങളും താഴെ കാണിച്ച ഫോൺ നമ്പറിൽ  പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണ്. പ്രസിഡന്റ്‌ 9496049071, സെക്രട്ടറി 9496049072,  അസിസ്റ്റന്റ് സെക്രട്ടറി 9447950350.എല്ലാ തൊഴിലുറപ്പ് കുടുംബാംഗങ്ങളും, കുടുംബശ്രീ അംഗങ്ങളും പരമാവധി മുൻപത്തെ പോലെ സഹായ സഹകരണങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement