ആളുകൾ കൂട്ടംകൂടുന്ന തരത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ നടത്തരുതെന്ന് നിർദേശം


ഇക്കൊല്ലത്തെ കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണം.ഇക്കാര്യം പൊതുജനങ്ങളെയും കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാത്തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

Post a Comment

أحدث أقدم

Join Whatsapp

Advertisement