കനത്ത മഴ; പഴശി അണക്കെട്ടിൽ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ


പഴശ്ശി അണക്കെട്ടിൽ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഇരിട്ടി:വെളിയമ്പ്രയിലെ പഴശ്ശി അണക്കെട്ടിൽ പുഴയിൽ ഒലിച്ചുവന്ന് കെട്ടിനിന്നത് ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം.

കനത്ത മഴയിൽ പുഴയിൽ വെള്ളം നിറഞ്ഞപ്പോഴാണ് ഇരിട്ടി ടൗണിൽനിന്നുൾപ്പെടെയുള്ള പ്ലാസ്റ്റിക് മലതന്നെ ഒലിച്ചെത്തി അണക്കെട്ടിൽ കെട്ടിനിന്നത്.

വലിച്ചെറിയുന്ന വിവിധ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് സഞ്ചികൾ തുടങ്ങിയവയാണ് കിലോമീറ്ററോളം ദൂരത്തുനിന്ന് അണക്കെട്ടിൽ എത്തിയത്.കഴിഞ്ഞ വർഷങ്ങളിലും പ്ലാസ്റ്റിക് സാധനങ്ങൾ കുത്തി യൊലിച്ചെത്തിയിരുന്നെങ്കിലും ഇക്കുറി ഒഴുകിയെത്തിയത് ഭീമൻ ശേഖരമായിരുന്നു.

പഴശ്ശി അണക്കെട്ടിന് കീഴെ താഴെയുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ കാലാകാലങ്ങളായി ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം പുഴയിലെ വെള്ളം പിൻവാങ്ങുമ്പോൾ ഭീമമായ തോതിലാണ് കരയിൽ അടിഞ്ഞുകൂടുന്നത്. ഇത് പ്രദേശവാസികൾക്ക് ഭീഷണിയാവുകയാണ്

പ്ലാസ്റ്റിക്ക് നിരോധനവും പരിസ്ഥിതി സംരക്ഷണവും കുടിവെള്ള ശുചീകരണവുമെല്ലാം നാഴികയ്ക്ക് നാൽപ്പതു വട്ടം ഉരുവിടുമ്പോഴാണ് അധികൃതരുടെ കൺമുന്നിലൂടെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അണക്കെട്ടുവഴി ഒഴുകിയെത്തുന്നത്

Post a Comment

أحدث أقدم

Join Whatsapp

Advertisement