ഉളിക്കല്ലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം...... ജാഗ്രതയുമായി ആരോഗ്യവകുപ്പ്.






ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ വയത്തൂർ വാർഡിൽ കഴിഞ്ഞ ദിവസം നടന്ന മരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത നീലേശ്വരം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കം പുലർത്തിയ പ്രദേശത്തെ നിരവധിയാളുകളോട് നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. 
ഇതുമായി ബന്ധപ്പെട്ട് പോലീസും, പഞ്ചായത്തും, ജനങ്ങൾക്ക് നിർദേശം നൽകി. 
നിരീക്ഷണത്തിലിരുക്കുന്നവർ പുറത്തിറങ്ങി നടന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു




Post a Comment

Previous Post Next Post

Join Whatsapp

Advertisement