ക​ണ്ണൂ​ര്‍ ജില്ലയിലൊരുങ്ങുന്നത് 25,000ത്തിലേറെ പേര്‍ക്ക് ചികിത്സ സൗകര്യം




ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 പോ​സി​റ്റി​വ് കേ​സു​ക​ള്‍ ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ക്ക​ണ്ട് ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ല്‍ ഫ​സ്​​റ്റ് ലൈ​ന്‍ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മാ​യി 25,000ത്തി​ലേ​റെ പേ​രെ താ​മ​സി​പ്പി​ച്ച്‌ ചി​കി​ത്സി​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ല ക​ല​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി‍​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലേ​ക്ക് നി​യു​ക്ത​നാ​യ ഐ.​എ.​എ​സ്  ഓഫീസർ വി ആർ കെ തേജയും
സന്നിഹിതനായിരുന്നു.
ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം
പേരെയും കോർപറേഷനിലെയും
മുനിസിപ്പാലിറ്റികളിലെയും ഓരോ
വാർഡിലും 50 വീതം പേരെയും
ചികിത്സിക്കാൻ പര്യാപ്തമായ
കേന്ദ്രങ്ങളാണ് കണ്ടെത്തുന്നത്.
ഓഡിറ്റോറിയങ്ങൾ , കമ്മ്യൂണിറ്റി ഹാളുകൾ,
ഇൻഡോർ സ്റ്റേഡിയങ്ങൾ, ഹോസ്റ്റലുകൾ
തുടങ്ങിയ കെട്ടിടങ്ങളിലാണ് ഇതിനായി
സൗകര്യമൊരുക്കുക.
ഇതുപ്രകാരം ജില്ലയിലെ 71
ഗ്രാമപഞ്ചായത്തുകളിൽ 7100ഉം, 324 നഗരസഭാ വാർഡുകളിൽ 16,200ഉം 55 കോർപറേഷൻ വാർഡുകളിൽ2750ഉം ബെഡ് സൗകര്യങ്ങളാണ് ഒരുക്കുക. രോഗവ്യാപനം ഉണ്ടാവുന്ന പക്ഷം ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ജില്ലയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്രയും താല്ക്കാലിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. 


ഒരോ തദ്ദേശ സ്ഥാപനത്തിലുമുള്ള കൊവിഡ് പോസിറ്റീവ് രോഗികൾക്ക് അവിടെ തന്നെ ചികിത്സാ സൗകര്യമൊരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത
കൊവിഡ് രോഗികളെയാണ് ഇവിടങ്ങളിൽ
പ്രവേശിപ്പിക്കുക. ഗുരുതര രോഗലക്ഷണങ്ങൾ
പ്രകടിപ്പിക്കുന്നവരെ ഇവിടെ നിന്ന്
ആശുപത്രികളിലേക്ക് മാറ്റും.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി
മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള
ആശുപത്രികളുടെ സേവനം
കരുതിവയ്ക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടർ
പറഞ്ഞു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ഒരാൾക്ക് കിടക്കാവുന്ന കട്ടിലുകൾ, കിടക്കകൾ,തലയണകൾ, തലയണ ഉറകൾ, കിടക്ക വിരികൾ,
ബക്കറ്റുകൾ, മഗ്ഗുകൾ, തോർത്ത് മുണ്ടുകൾ,
സോപ്പുകൾ, ടൂത്ത് ബ്രഷുകൾ,ടൂത്ത് പേസ്റ്റുകൾ, ഡസ്റ്റ് ബിന്നുകൾ, ക്ലീനിംഗ് ലോഷനുകൾ,
അണുനാശിനികൾ തുടങ്ങിയവ ആവശ്യമുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഇവ സ്പോൺസർ ചെയ്യാൻ മുന്നോട്ടുവരണം. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമുള്ള
ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകൾ
സജ്ജീകരിക്കേണ്ടതുണ്ടെന്നും ജില്ലാ
കലക്ടർ അറിയിച്ചു. സാധനങ്ങളുടെ
സമാഹരണത്തിനായി ജില്ലാ ഭരണകൂടം
ആരംഭിച്ച ‘ഇതും നാം അതിജീവിക്കും’ എന്ന
ക്യാംപയിൻ എല്ലാവരും ചേർന്ന്
വിജയിപ്പിക്കണമെന്നും ജില്ലാ കലക്ടർ
അഭ്യർഥിച്ചു.

ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ വി സുമേഷ്, അസിസ്റ്റന്റ് കലക്ടർ
ശ്രീലക്ഷ്മി, എഡിഎം ഇ പി മേഴ്സി, വകുപ്പ്
ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

Join Whatsapp

Advertisement