ഇരിട്ടി : കൊറോണാ അതിവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം മുഖേന ഇരിട്ടി താലൂക്ക് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ ദിവസവേദനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. എം ബി ബി എസ് വിത്ത് ടി സി എം സി പെർമിനന്റ് രജിസ്ട്രേഷൻ ഉള്ള 40 വയസ്സിൽ താഴെയുള്ളവരും ആശുപത്രികളിൽ ജോലിചെയ്ത് പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾ 16 ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വിദ്യാഭ്യാസം, പ്രവർത്തി പരിചയം പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ സഹിതം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. മേൽ miwam Del 30- 09- 2020 ആയിരിക്കും. പ്രതിദിന വേതനം 1370 രൂപയും പ്രതിമാസം പരമാവധി 41,000 രൂപയും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447944101 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Post a Comment