മാട്ടറ :DYFI മാട്ടറ യൂണിറ്റ് ഒരുക്കുന്ന സ്നേഹപന്തൽ നാടിന് സമർപ്പിച്ചു.മരണവീടുകൾ,വിവാഹം, ലളിതമായ മറ്റു ചടങ്ങുകൾ, തുടങ്ങിയവക്ക് കസേര, മേശ, ടാർപ്പായ, തുണിപ്പന്തൽ,ജനറേറ്റർ, ലൈറ്റ്, സൗണ്ട് സിസ്റ്റം എന്നിവയാണ് സ്നേഹപന്തലിൽ dyfi ഒരുക്കിയിരിക്കുന്നത്. സൗജന്യമായാണ് സേവനം നൽകുന്നത്.വാടക ചോദിച് ആരും പോകില്ലെങ്കിലും ഈ സേവനങ്ങൾക്ക് എന്തെങ്കിലും പ്രതിഫലം ആരെങ്കിലും നൽകിയാൽ അത് റെസിപ്റ്റ് നൽകി വാങ്ങുമെന്നും ആ പണം dyfi മാട്ടറ യൂണിറ്റ് ആരംഭിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ജീവകാരുണ്യ നിധിയിൽ നിക്ഷേപിക്കുമെന്നും ആ തുക പാവപെട്ടവരുടെ മരണ വീടുകളിലെ മറ്റു ചിലവുകൾക്കായും അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കുള്ള ധനസഹായം നല്കാനും ഉപയോഗിക്കുമെന്നും പദ്ധതിയുടെ കോർഡിനേറ്റർ സരുൺ തോമസ് പറഞ്ഞു.കേരളത്തിന് തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് dyfi മാട്ടറ യൂണിറ്റ് ചുരുങ്ങിയ കാലയളവിൽ ചെയ്തത്. യൂണിറ്റിലെ 500 വീടുകളിൽ കാൽ ലക്ഷത്തോളം പച്ചക്കറി തൈകൾ, പച്ചക്കറി കിറ്റുകൾ, 5000 വൃക്ഷ തൈകൾ, മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ അടങ്ങിയ സ്നേഹസമ്മാനം, അഗതി മന്ദിരങ്ങളിലേക്ക് അഞ്ചു സ്നേഹയാത്രകൾ, ഒരു പിഞ്ചു കുഞ്ഞിനായി ലക്ഷങ്ങളുടെ ചികിത്സാ സഹായം, ലോക്ക്ഡൌൺ കാലത്തെ സന്നദ്ധ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് സംഘടിപ്പിച്ചത് . ഈ നന്മകൾ ഇനിയും തുടരുമെന്നും നാടിന് മാതൃകയായ ചെറുപ്പക്കാരെ വാർത്തെടുക്കുകയാണ് dyfi യുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
സ്നേഹപന്തൽ സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയിൽ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും ഐ ആർ പി സി ചെയർമാനുമായ പി ജയരാജൻ നാടിന് സമർപ്പിച്ചു. കോവിഡ് കാലത്തിന്റെ സവിശേഷതക്ക് അനുയോജ്യമായ മാതൃകയാണ് ഈ പ്രവർത്തനമെന്നും ജന്മനസ്സുകളോടൊപ്പമാണ് ഡി വൈ എഫ് ഐ എന്ന് തെളിയിക്കുന്ന പരിപാടിയാണ് ഇതെന്നും ഇത് ഈ നാടിന്എല്ലാ അർത്ഥത്തിലും dyfi നൽകുന്ന സ്നേഹസമ്മാനം തന്നെയാണെന്ന് പദ്ധതി നാടിന് സമർപ്പിച്ചു കൊണ്ട് പി ജയരാജൻ പറഞ്ഞു. Dyfi സംസ്ഥാന കമ്മറ്റി അംഗം സക്കീർ ഹുസൈൻ, Dyfi ഇരിട്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ.കെ ജി ദിലീപ്, സിപിഐഎം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി, dyfi മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ, പ്രസിഡന്റ് പ്രണവ് എം, സിപിഐഎം ലോക്കൽ കമ്മറ്റി അംഗം തോമസ് പുന്നക്കുഴി, ബ്രാഞ്ച് സെക്രട്ടറി തോമസ് ഉള്ളാഹ, dyfi മാട്ടറ യൂണിറ്റ് സെക്രട്ടറി ലിജോ പ്ലാത്താനം, പ്രസിഡന്റ് പ്രണവ് കോങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. പദ്ധതി കോർഡിനേറ്റർ സരുൺ തോമസ് സ്വാഗതവും dyfi മേഖല എക്സിക്യൂട്ടീവ് അംഗം അനൂപ് തങ്കച്ചൻ നന്ദിയും പറഞ്ഞു


Post a Comment